ad
Deshabhimani

print edition അരവണ ക്ഷാമം: ദേവസ്വം മന്ത്രിക്ക്‌ ഗൂഢോദ്ദേശ്യം

Aravana
വെബ് ഡെസ്ക്

Published on Sep 22, 2026, 01:30 AM | 1 min read

ശബരിമല: ശബരിമലയിലെ അരവണ ക്ഷാമത്തിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനുമേൽ പഴിക്കുന്നതിന് പിന്നിൽ ഗൂഢോദ്ദേശ്യമെന്ന്‌ ദേവസ്വംമന്ത്രി കെ മുരളീധരന്റെ പ്രസ്താവന വെളിവാക്കുന്നു. ഒരുവർഷത്തിലധികം കാലാവധിയുള്ള ബോർഡിനെ മറികടന്ന് പ്രത്യേക ടീമിനെവച്ച് ഉത്സവം നടത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇനിയൊരു പരീക്ഷണത്തിനില്ലെന്ന്‌ അദ്ദേഹം പറയുന്നു.


പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അരവണ ഉൽപ്പാദനം നിർത്തിവച്ചതിനാലാണ്‌ വിതരണത്തിൽ പ്രതിസന്ധിയുണ്ടായതെന്ന വിവരം ബോർഡ് പ്രസിഡന്റ്‌ അറിയിച്ചിരുന്നതാണ്. എന്നാൽ വിഷയത്തിൽ എന്ത്‌ നിലപാടെടുത്തുവെന്ന് വ്യക്തമാക്കാതെ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് മുരളീധരന്റെ ശ്രമം.


പരസ്പരം പ്രസ്താവനകൾ ഇറക്കുന്നതിൽ കാര്യമില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്വം നിർവഹിച്ചേ മതിയാകൂ എന്നും പറയുന്ന മന്ത്രിയുടെ ഉള്ളിലിരിപ്പാണ് തുറന്നുകാട്ടപ്പെടുന്നത്. പ്ലാന്റ്‌ നവീകരണം തുടങ്ങിയത് പ്രതിദിന നിർമാണശേഷി 85,000 മുതൽ ഒരുലക്ഷം കണ്ടെയ്നർ വരെ വർധിപ്പിക്കാനാണ്.


പുതുതായി ആറ്‌ അരവണ പ്രിപ്പറേഷൻ പാൻ (വാർപ്പ്), രണ്ട് കൂളിങ്‌ ചേമ്പറുകൾ, ഒരു ബോയിലർ എന്നിവയാണ് സ്ഥാപിക്കുന്നത്‌. നിലവിൽ 26 അരവണ പ്രിപ്പറേഷൻ പാനുകളും ആറ് കൂളിങ്‌ ചേമ്പറുകളും ആറ് ബോയിലറുമാണ് അരവണ പ്ലാന്റിലുള്ളത്. ഒക്‌ടോബറിൽ നിർമാണം പൂർത്തിയാക്കി മണ്ഡ ല–- മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള അരവണ കരുതൽ ശേഖര നിർമാണം ആരംഭിക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home