മഴക്കെടുതി ധനസഹായം ഉടനെന്ന് മന്ത്രി: ദുരിതജീവിതത്തിനിടയിൽ വീണ്ടും ജനങ്ങൾക്ക് വാഗ്ദാനവുമായി എപി അനിൽകുമാർ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് വെള്ളം കയറിയ കുടുംബങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഈ തുക അടിയന്തരമായി നല്‍കുമെന്ന് കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവേ മന്ത്രി അറിയിച്ചു.
മഴക്കെടുതിക്ക് പിന്നാലെ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക തുക ഓണത്തിന് മുന്നെ വിവിധ ജില്ലകളിൽ നൽകേണ്ടതായിരുന്നു. എന്നാൽ നഷ്ടപരിഹാരത്തുക ഒരു രൂപ പോലും ദുരിതം അനുഭവിക്കുന്നവർക്ക് നൽകിയില്ല. വീട് വൃത്തിയാക്കുന്നിനാതായാണ് 10,000 രൂപ സർക്കാർ നൽകാനിരുന്നത്. എന്നാല്‍ അത് സമയത്ത് നൽകിയില്ലെന്ന് മാത്രമല്ല, വീട് തർന്നവർക്ക് അറ്റകുറ്റപ്പണിക്ക് പണം ലഭ്യമാകും എന്ന ആവശ്യത്തിന് തുടക്കം പോലുമായില്ല . അതിനാൽ തന്നെ വലിയ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ കുടുംബങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ അഞ്ച് മുതല്‍ തുക വിതരണം ചെയ്യുമെന്നാണ് നിലവിൽ മന്ത്രി അറിയിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് പറഞ്ഞ സമയത്ത് നിന്നും ഒരുപാട് വെെകിയെങ്കിലും ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ധസഹായം പരമാവധി വേഗത്തിലും സുതാര്യമായും ചെയ്യുകയാണ് സര്‍ക്കാര്‍ നയമെന്ന് യാതൊരു ലജ്ജയുമില്ലാതെ മന്ത്രി പറയുന്നു
കാലവര്‍ഷക്കെടുതി നേരിടാന്‍ സ്ഥിരം സംവിധാനം ജില്ലയില്‍ ഒരുക്കും. സാങ്കേതിക വശങ്ങള്‍ പഠിച്ച് മഴക്കെടുതിയുടെ ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം.ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പരാതികളാണ് ഉണ്ടായത്. എന്നാല്‍ കുറഞ്ഞ കാലയളവില്‍ പകുതിയോളം പരിഹരിക്കാനായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ബാക്കി പരാതികള്‍ കാലതാമസമില്ലാതെ പരിഹരിക്കും.
പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീര്‍പ്പാക്കും. സാങ്കേതികവശം പരിശോധിച്ച് മുടങ്ങി കിടക്കുന്നവ പട്ടയമേള സംഘടിപ്പിച്ച് വിതരണം ചെയ്യും. ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ നവീകരണം പുരോഗമിക്കുന്നു. വില്ലേജ് ഓഫീസുകളെല്ലാം സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യം. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം, ഭൂമി പതിച്ചുനല്‍കല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍, ഭൂമി തരംമാറ്റം, നികുതി പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പരാതിപരിഹാര പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച് ദിനേശന്‍, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, സര്‍വേ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ ജെ ഒ അരുണ്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










0 comments