ad
Deshabhimani

തൊണ്ടിമുതൽ കേസിൽ ആൻറണി രാജുവിൻറെ ശിക്ഷവിധി മരവിപ്പിച്ചു

Antony Raju.jpg
വെബ് ഡെസ്ക്

Published on Feb 02, 2026, 05:44 PM | 1 min read

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആൻറണി രാജുവിൻറെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയാണ് മരവിപ്പിച്ചത്.ആൻറണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെയാണ് നടപടി.ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ വസ്ത്രത്തിൽ മാറ്റം വരുത്തിയെന്നാണ് കുറ്റം.


അതേസമയം ആൻറണി രാജു കുറ്റക്കാരനെന്ന വിധി നിലനിൽക്കും. അയോഗ്യനാക്കിയ നടപടി തുടരും. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൻറണി രാജു നൽകിയ അപ്പീലും തിരുവനന്തപുരം സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home