അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യമില്ല

ആന്റോ അഗസ്റ്റിന്
വയനാട്: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. കസ്റ്റഡിയിൽ വാങ്ങുന്നതിനായി എക്സൈസ് വകുപ്പ് അപേക്ഷ നൽകും. ആന്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് എക്സൈസ് വകുപ്പ് കണ്ടെടുത്തത്.
വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കേസില്‍ അബ്കാരി നിയമം അനുസരിച്ച് കഴിഞ്ഞ ദിവസമാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. കേരള അബ്കാരി നിയമം 55(a),55(i)58 വകുപ്പുകളിലാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നും ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസം റിമാന്റ് ചെയ്തു.
മദ്യം പിടികൂടിയ വീട് തന്റേതല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. കേസിൽ ഗൂഢാലോചനയുണ്ടെന്നും താൻ മദ്യപിക്കാറില്ലെന്നും ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു. എന്നാൽ മുട്ടിൽ പഞ്ചായത്ത് രേഖകൾ പ്രകാരം വീട് ആന്റോയുടെതാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.









0 comments