മധുരംനുണഞ്ഞ് ആന്റോ ആന്റണി ; വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് മൗനം
എസ്‌ഡിപിഐ സ്ഥാപിതദിനത്തിൽ പങ്കുചേർന്ന് കോൺഗ്രസ് എംപി


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 27, 2025, 01:00 AM | 1 min read
പത്തനംതിട്ട
തീവ്രവാദസംഘടനയായ എസ്‌ഡിപിഐയുടെ സ്ഥാപിതദിനം മധുരംനുണഞ്ഞ് ആഘോഷിച്ച ആന്റോ ആന്റണി എംപിയുടെ നിലപാടിനെതിരേ പ്രതിഷേധം. എംപിയുടെ പത്തനംതിട്ടയിലെ ഓഫീസിലെത്തിയാണ് എസ്‌ഡിപിഐ പ്രവർത്തകർ മധുരം വിളമ്പിയത്. തങ്ങൾ നൽകിയ ലഡു കഴിക്കുന്ന എംപിയുടെ ചിത്രം എസ്‌ഡിപിഐക്കാർതന്നെ പോസ്‌റ്ററാക്കി പ്രചരിപ്പിച്ചു. ഇതിന്റെ റീൽസും പുറത്തുവിട്ടു.
എംപിയെ എതിർത്തും അനുകൂലിച്ചും സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയാരംഭിച്ചിട്ടുണ്ട്. എംപി എന്തുകൊണ്ട് അവരെ തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് കമന്റുകളിൽ പ്രസക്തം. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ്.
എസ്‌ഡിപിഐക്കാർ നൽകിയ മധുരം കഴിച്ചതിൽ ഒരു തെറ്റുമില്ലെന്ന് ആന്റോ ആന്റണി പ്രതികരിച്ചു. അവർ തന്റെ മണ്ഡലത്തിൽപ്പെട്ടവരാണെന്നും തന്റെ ഓഫീസിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് തീവ്രവാദ–- മതരാഷ്‌ട്രവാദി സംഘടനകളുടെയടക്കം വോട്ട്‌വാങ്ങിയത് ചർച്ചയായിരുന്നു.








0 comments