ad
Deshabhimani

സിപിഐ എം സാമ്രാജ്യത്വ 
വിരുദ്ധദിനം നാളെ

Anti imperialism Day
വെബ് ഡെസ്ക്

Published on Sep 14, 2025, 03:10 AM | 1 min read


തിരുവനന്തപുരം

ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐ എം തിങ്കളാഴ്‌ച സാമ്രാജ്യത്വ വിരുദ്ധദിനം ആചരിക്കും. ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തും.


ഏകലോകക്രമം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നാംലോക രാജ്യങ്ങളെ വരുതിയിലാക്കാനാണ്‌ അമേരിക്കയുടെ ശ്രമം. ഇസ്രയേലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയിലാകെ മനുഷ്യക്കുരുതി നടത്തുന്നു. പലസ്തീൻ ജനതയ്ക്കെതിരെ ആരംഭിച്ച ആക്രമണം ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഗൾഫ് മേഖലയിലേക്കും ആക്രമണം എത്തിയിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ ദിനാചരണം വിജയിപ്പിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home