ad
Deshabhimani

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ

print edition ആഭ്യന്തരമന്ത്രി പറഞ്ഞാലും 
കേൾക്കാത്ത പൊലീസ്‌: അൻസിബ

ANSIBA HASSAN.
വെബ് ഡെസ്ക്

Published on Jul 05, 2026, 12:49 AM | 1 min read

കൊച്ചി: ആഭ്യന്തരമന്ത്രി പറഞ്ഞാലും കേൾക്കാത്ത പൊലീസ്‌ എന്നത്‌ ഭയപ്പെടുത്തുന്നുവെന്ന്‌ ചലച്ചിത്രതാരം അൻസിബ ഹസൻ. കോടതിയിൽ പോകുന്പോഴേ നീതി ലഭിക്കൂവെങ്കിൽ പിന്നെന്തിനാണ്‌ പൊലീസ്‌ സ്‌റ്റേഷനെന്നും അൻസിബ വാർത്താസമ്മേളനത്തിൽ ചോദിച്ചു. പൊലീസിൽ വർഗീയവൽക്കരണമുണ്ടോയെന്ന്‌ അന്വേഷിക്കണം.

പരാതികളുമായി വരുന്ന സ്‌ത്രീകളെ അവിടെ അപമാനിക്കുന്നുണ്ടോയെന്ന്‌ ആഭ്യന്തരമന്ത്രി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ പരാതിയിൽ പൊലീസ്‌ എഫ്‌ഐആർ ഇട്ടില്ല. അതിന്‌ കോടതിയിൽ പോകേണ്ടിവന്നു. ആഭ്യന്തരമന്ത്രിയോട്‌ ഇക്കാര്യം പറഞ്ഞപ്പോൾ സിഐ വിളിച്ച്‌ വിവരങ്ങൾ തിരക്കി. എന്നാൽ, എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല.

ആഭ്യന്തരമന്ത്രി പറഞ്ഞിട്ടും എഫ്‌ഐആർ ഇടാത്ത പൊലീസ്‌ സ്‌റ്റേഷനാണോ കേരളത്തിലുള്ളത്‌. മന്ത്രി ബിന്ദുകൃഷ്‌ണ, ഉമ തോമസ്‌ എംഎൽഎ എന്നിവരുമായും സംസാരിച്ചു. വിഷയം തമാശയാണെന്നും അമ്മയിൽ തീർപ്പാക്കിയെന്നും കൊച്ചി സിറ്റി പൊലീസ്‌ കമീഷണർക്ക്‌ എങ്ങനെ പറയാൻ കഴിയുന്നു. ഇതുവരെ നീതികിട്ടിയില്ല. കേരളത്തിലാണിതെല്ലാം നടക്കുന്നത്‌. സാന്പത്തിക ക്രമക്കേടിന്റെ പേരിലാണ്‌ ശ്വേത മേനോൻ പ്രസിഡന്റായ അമ്മ ഭരണസമിതി താഴെപ്പോയത്‌. ക്രമക്കേട്‌ നേരിടുന്ന കമ്മിറ്റിയെ അഡ്‌ഹോക്‌ കമ്മിറ്റിയാക്കിയില്ല. മോഹൻലാൽ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജിവയ്‌ക്കുന്പോൾ ജനറൽ ബോഡി നടക്കാൻ മാസങ്ങൾ ശേഷിക്കുന്നുണ്ടായിരുന്നു. അന്ന്‌ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ അഡ്‌ഹോക്‌ കമ്മിറ്റി അനിവാര്യമായിരുന്നു.

അമ്മയിൽ മതചിഹ്നങ്ങളും മതസ്ഥാപനങ്ങളും കടന്നുവരരുതെന്ന്‌ പറഞ്ഞതുമുതലാണ്‌ തന്നോട്‌ വൈരാഗ്യമുണ്ടാകുന്നത്‌. തന്നോട്‌ മാപ്പെഴുതിക്കൊടുക്കാൻ ടിനി ടോം ആവശ്യപ്പെട്ടതായി രമേഷ്‌ പിഷാരടി അറിയിച്ചിരുന്നു. ഇതെന്താ വെള്ളരിക്കപ്പട്ടണമാണോ–അൻസിബ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home