ad
Deshabhimani

print edition അൻസിബ ഹസൻ ‘അമ്മ’ ഭാരവാഹിത്വം രാജിവച്ചു

ansiba amma

photo credit: Ansiba hassan facebook

വെബ് ഡെസ്ക്

Published on May 14, 2026, 12:01 AM | 1 min read

കൊച്ചി : താരസംഘടന അമ്മയുടെ ജോയിന്റ്‌ സെക്രട്ടറിസ്ഥാനം നടി അൻസിബ ഹസൻ രാജിവച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ സമർപ്പിച്ച രാജി കഴിഞ്ഞദിവസം ചേർന്ന അമ്മ എക്‌സിക്യൂട്ടീവ്‌ യോഗം അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് അൻസിബ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽനിന്ന്‌ രാജിവച്ചതെന്ന്‌ അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി.


കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷമാണ് ശ്വേത മേനോൻ അൻസിബയുടെ രാജിയിൽ ഔദ്യോഗിക വിശദീകരണം നൽകിയത്. തൊഴിൽപരമായ തിരക്കുകളുള്ളതിനാൽ സംഘടനാ പ്രവർത്തനത്തിന്‌ സമയം കണ്ടെത്താനാകുന്നില്ലെന്ന്‌ അൻസിബ അറിയിച്ചു. യോഗങ്ങളിൽ പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ കമ്മിറ്റിയംഗമായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമ്പോൾ അൻസിബയെ വിളിച്ച്‌ സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ യോഗം പാസാക്കിയതായും ശ്വേത മേനോൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home