മദീനയിലെ വാഹനാപകടം; ഒരു കുട്ടികൂടി മരിച്ചു

മലപ്പുറം : മദീനക്ക് സമീപം ഉത്തൈമയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനിയായ ഒരു കുട്ടികൂടി മരിച്ചു. ശനിയാഴ്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹാദിയ ഫാത്തിമ (9) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
ഹാദിയയുടെ ബാപ്പ തോണിക്കരയിലെ നടുവത്തുകളത്തിൽ അബ്ദുള്‍ ജലീല്‍ (52) ഉമ്മ തസ്ന തോടേങ്ങലും (40) സഹോദരന്‍ ആദിലും (14) ഉമ്മൂമ്മ മൈമൂനത്തും (73) സംഭവദിവസം മരിച്ചിരുന്നു. ഹാദിയയും മറ്റ് സഹോദരങ്ങളായ ആയിഷയും നൂറയും ചികിത്സയിലായിരുന്നു. ആയിഷയും നൂറയും ആശുപത്രി വിട്ടെങ്കിലും ഹാദിയ ചികിത്സയില്‍ തുടര്‍ന്നു. ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മങ്കട അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ ഖബറടക്കി.










0 comments