Deshabhimani

print edition സ്വന്തം സർക്കാരെന്ന്‌ പറയാൻ കോൺഗ്രസിനും ലീഗിനും കഴിയുമോ: പിണറായി

Pinarayi Vijayan Speaking

പിണറായി വിജയൻ.

വെബ് ഡെസ്ക്

Published on Nov 19, 2026, 12:02 AM | 1 min read

മണ്ണാർക്കാട്‌ : കേരളത്തിലെ സർക്കാർ യുഡിഎഫിന്റേതാണെന്ന്‌ അവകാശപ്പെടാൻ അവർക്കാകുമോയെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. മണ്ണാർക്കാട്‌ സിപിഐ എം സംഘടിപ്പിച്ച ബഹുജന റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി. കോൺഗ്രസിന്റെയും ലീഗിന്റെയും നയങ്ങളല്ല സർക്കാർ നടപ്പാക്കുന്നത്‌.


ബിജെപിക്കാരനോട്‌ ചോദിച്ചാൽ തങ്ങളുടെ നയങ്ങളാണ്‌ സർക്കാർ നടപ്പാക്കുന്നതെന്ന്‌ അവർ പറയും. ആർഎസ്‌എസും ബിജെപിയും ലക്ഷ്യമിടുന്നത് വരുംതലമുറയെയാണ്‌. അവരെ വർഗീയവൽക്കരിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നു.


പാഠപുസ്‌തകം, കരിക്കുലം എന്നിവ തങ്ങൾ അംഗീകരിക്കുന്ന രീതിയിൽ നടപ്പാക്കണമെന്ന്‌ ബിജെപി നിർദേശിക്കുന്നു. അതിന്റെ ഭാഗമായാണ്‌ പിഎം ശ്രീ. പ്രതിപക്ഷത്തായിരുന്നപ്പോൾ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന്‌ വീരവാദം മുഴക്കിയവരാണല്ലോ യുഡിഎഫ്‌. അധികാരത്തിലെത്തിയപ്പോൾ അതിനെ തള്ളിപ്പറയാൻപോലും കഴിയുന്നില്ല.


വന്ദേമാതരം രണ്ട്‌ ഇ‍ൗരടി മാത്രമാണ്‌ രാജ്യം അംഗീകരിച്ചത്‌. കോൺഗ്രസും അതാണ്‌ അംഗീകരിച്ചത്‌. എന്നാൽ ആർഎസ്‌എസ്‌ മാത്രമാണ്‌ പൂർണമായും പാടണമെന്ന നിലപാടെടുത്തത്‌. അത്‌ അതേപടി യുഡിഎഫ്‌ സർക്കാർ നടപ്പാക്കി. ബാലഗോകുലത്തിന്റെ മയിൽപ്പീലി ക്വിസ്‌ സ്‌കൂളുകളിൽ നടപ്പാക്കാനുള്ള അനുമതി നൽകി. പൊതുവിദ്യാഭ്യാസ രംഗം ആർഎസ്‌എസ്‌ അംഗീകരിക്കുന്ന രീതിയിലേക്ക്‌ മാറ്റുന്നു. ഉന്നത വിദ്യാഭ്യാസരംഗം പൂർണമായും ആർഎസ്‌എസിന്റെ കൈപ്പിടിയിലായി.


ആർഎസ്‌എസിന്‌ താൽപ്പര്യമുള്ളവരെയാണ്‌ ചാൻസലറായി നിയമിക്കുന്നത്‌. സെനറ്റിൽ ആർഎസ്‌എസുകാരെ തിരുകിക്കയറ്റുന്നു. ഒരക്ഷരം ഇവർ മിണ്ടുന്നില്ല. എൽഡിഎഫ-്‌ സർക്കാർ ചാൻസലറുടെ നിലപാടുകൾ ചോദ്യം ചെയ്‌തിരുന്നു. സുപ്രീംകോടതിയിൽവരെ പോ യി മുഖ്യമന്ത്രി നൽകുന്ന ക്രമമനുസരിച്ചുമാത്രമേ നടപ്പാക്കാവൂ എന്ന ഉത്തരവ്‌ വാങ്ങി. ഇതിനെതിരെ ചാൻസലർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി – പിണറായി പറഞ്ഞു.


അട്ടപ്പാടി റോഡ്‌ നവീകരണം കരാറുകാരൻ ഉപേക്ഷിച്ചുപോയി. കിഫ്‌ബിയെ തകർത്തതിന്റെ ഫലമാണ്‌ മണ്ണാർക്കാട്‌– അട്ടപ്പാടി റോഡ്‌ നിർമാണം മുടങ്ങിയത്‌. വികസനം അട്ടിമറിക്കുന്ന യുഡിഎഫ്‌ നിലപാടിന്റെ തെളിവാണിതെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home