Deshabhimani

print edition ശിശുദിന സ്റ്റാമ്പ്; കരുതലിന്റെ ലോകം ക്യാൻവാസിലാക്കി ആൻലിയ

Anliya
വെബ് ഡെസ്ക്

Published on Nov 11, 2026, 02:29 AM | 1 min read

തിരുവനന്തപുരം : ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിൽ വിടരുക കോഴിക്കോട്‌ താമരശേരി സ്വദേശിനി ആൻലിയ തെരേസ് സജിയുടെ നിറക്കൂട്ടുകൾ. അമ്മത്തൊ==ട്ടിലിലൂടെയും ശിശുപരിചരണ കേന്ദ്രങ്ങളിലൂടെയും സർക്കാരിന്റെ കരുതൽ തേടിയെത്തുന്ന കുരുന്നുകളുടെ ക്ഷേമത്തിന്‌ ധനശേഖരണം ലക്ഷ്യമിട്ടാണ് ശിശുദിന സ്റ്റാമ്പ്‌ അച്ചടിക്കുന്നത്.

​

"കേരള സംസ്ഥാന ശിശുക്ഷേമ സമിതി: -കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ’ വിഷയത്തിൽ സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലാണ് കൊച്ചുചിത്രകാരി ഒന്നാം സ്ഥാനം നേടിയത്. എൽപിമുതൽ ഹയർ സെക്കൻഡറിവരെയുള്ള കുട്ടികൾക്കായിരുന്നു മത്സരം. അവസാന റൗണ്ടിലെത്തിയ എണ്ണൂറോളം പ്രതിഭകളെ പിന്നിലാക്കിയാണ് താമരശേരി അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ആൻലിയ വേറിട്ട ചിത്രീകരണത്തിലൂടെ അപൂർവനേട്ടം സ്വന്തമാക്കിയത്. ആകാശ നീലിമയ്ക്കുള്ളിൽ കരുതലോടെയും പൂർണ സ്വാതന്ത്ര്യത്തോടെയും സംരക്ഷണം ഒരുക്കുന്ന തുറന്ന പുസ്തകം പോലെയുള്ള സമിതിയുടെ കൈക്കുമ്പിളിൽ ആർത്തുല്ലസിക്കുന്ന ബാല്യങ്ങളെയാണ്‌ ആൻലിയ വരച്ചത്‌.


​കോഴിക്കോട് പുതുപ്പാടി മെഴുകനാൽ വീട്ടിൽ സുൽത്താൻബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ അധ്യാപകനായ സജി ജോസഫിന്റെയും കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂൾ അധ്യാപിക മിനി മാനുവലിന്റെയും മകളാണ്. ചിത്രരചനയിൽ സ്കൂൾ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഇതിനകം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ആൻലിയയ്‌ക്ക്‌ മറ്റൊരു പൊൻതൂവലായി ഇ‍ൗ അംഗീകാരം.

14ന് രാവിലെ ശിശുദിന റാലിക്കുശേഷം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുട്ടികളുടെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ശിശുദിന സ്റ്റാമ്പ്‌ പ്രകാശിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

E20

01

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Iran

02

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ
Sonia Gandhi

03

print edition തുറന്നുപറഞ്ഞ് സോണിയ; ഒന്നാം യുപിഎ സർക്കാർ
സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വത
Sonia Gandhi Autobiography.

04

print edition മൻമോഹനെ നിയന്ത്രിച്ചിട്ടില്ലെന്ന്‌ സോണിയ
kisan morcha march

05

print edition കർഷകത്തൊഴിലാളികൾ അണിചേരും
Black pepper

06

print edition കറുത്ത പൊന്നും കുതിക്കുന്നു 
കിലോ 750
deshabhimani section

Recommended

Deshabhimani
Home