print edition പിഡബ്ല്യുഡി റോഡ് തല്ലിത്തകർത്ത് അനിൽ അക്കര

മുതുവറ
തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച ഡിവൈഡർ തല്ലിത്തകർത്ത് കോൺഗ്രസ് നേതാവ് അനിൽ അക്കര. പിഡബ്ല്യുഡി റോഡിൽ നവീകരണത്തിന്റെ ഭാഗമായി യൂ ടേൺ അടച്ചതിനാണ് അനിൽ അക്കരയുടെ പ്രകോപനം. കരാർകന്പനിയുടെ പരാതിയിൽ അനിൽ അക്കരയ്‌ക്കെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു.
19,160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതൽ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി നടന്ന നടപടിയെന്നും എഫ് ഐ ആറിൽ പറയുന്നു. ഡിവൈഡർ നിർമാണം നടക്കുന്ന മുതുവറ ജങ്‌ഷനിൽ വാഹനത്തിലെത്തിയ അനിൽ അക്കര റോഡ് പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് ഡിവൈഡർ തല്ലിത്തകർക്കുകയായിരുന്നു.
സംസ്ഥാനപാതയിൽ ഡിവൈഡർ തുറന്നിടുന്നതിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. 800, 900 മീറ്റർ ദൂരത്തിൽ ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നിവയ്ക്ക് മാത്രമാണ് ഡിവൈഡർ കട്ടിങ്ങിന് നിർദേശമുള്ളത്. നിലവിൽ മുതുവറ ജങ്‌ഷനിൽ ഡിവൈഡർ കട്ടിങ് ഉണ്ട്. അവിടെനിന്ന് അമ്പത് മീറ്ററിനു താഴെയുള്ള മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഡിവൈഡർ കട്ടിങ് ആവശ്യപ്പെട്ടായിരുന്നു അനിലിന്റെ പരാക്രമം.










0 comments