print edition അനന്തുവിന്റെ മരണമൊഴി: ആർഎസ്‌എസ്‌ നേതാവിനായി തിരച്ചിൽ ഉ‍ൗർജിതം

rss camp abuse
avatar
സ്വന്തം ലേഖകൻ

Published on Oct 18, 2025, 01:53 AM | 1 min read

കോട്ടയം: ആർഎസ്‌എസ്‌ ക്യാമ്പുകളിലെ ലൈംഗിക പീഡനത്തെത്തുടർന്ന്‌ യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആർഎസ്‌എസ്‌ നേതാവിനായി തിരച്ചിൽ തുടരുന്നു. ആരോപണവിധേയനായ നിധീഷ്‌ മുരളീധരൻ കാഞ്ഞിരപ്പള്ളിക്ക്‌ സമീപം നടത്തുന്ന വ്യാപാരസ്ഥാപനം രണ്ടുദിവസമായി തുറന്നിട്ടില്ല. നിധീഷിനെ ആർഎസ്‌എസ്‌ നേതൃത്വം ഒളിപ്പിച്ചതായി സംശയിക്കുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായി. ആത്മഹത്യ ചെയ്‌ത എലിക്കുളം സ്വദേശി അനന്തു അജിയുടെ മരണമൊഴി വീഡിയോ പുറത്തുവന്നപ്പോൾ മുതൽ നിധീഷ്‌ മുരളീധരൻ ഒളിവിലാണ്‌. ഇയാളുടെ പേര്‌ അനന്തു വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്‌.


നിധീഷ്‌ മുരളീധരൻ തന്നെ മൂന്നാം വയസുമുതൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും ആർഎസ്‌എസ്‌ ക്യാമ്പുകളിൽ കുട്ടികളടക്കം നിരന്തരം പീഡനത്തിന്‌ ഇരയാകുന്നുണ്ടെന്നുമായിരുന്നു അനന്തുവിന്റെ മരണമൊഴി. അനന്തുവിന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്‌ വ്യാജമാണെന്ന്‌ വരുത്തിത്തീർക്കാനുള്ള പ്രചാരണം പാളിയതിനു പിന്നാലെ, അനന്തുവിന്‌ ആർഎസ്‌എസ്‌ ബന്ധമില്ലെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ഇപ്പോൾ ശ്രമം.

ഇതിന്‌ ആർഎസ്‌എസ്‌ സൈബർ പോരാളികൾ രംഗത്തിറങ്ങിയിട്ടുണ്ട്‌. അനന്തുവിന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സൈബർ ആക്രമണം തുടരുകയാണ്‌.


നിതീഷ്‌ മുരളീധരനെതിരെ കേസെടുത്തു


ആര്‍എസ്എസ് ക്യാന്പിൽ ലൈംഗികപീഡനത്തിന്‌ ഇരയായ കോട്ടയം വഞ്ചിമല സ്വദേശി അനന്ദു അജി ജീവനൊടുക്കിയ സംഭവത്തിൽ ആർഎസ്‌എസ്‌ നേതാവ്‌ നിതീഷ്‌ മുരളീധരനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോട്ടയം പൊൻകുന്നം പൊലീസിന് കൈമാറി. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനാണ്‌ കേസ്. നിതീഷ്‌ മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ആത്മഹത്യക്കുമുമ്പ്‌ മരണമൊഴിയായി അനന്ദു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

നാലുവയസ്സുമുതൽ ആർഎസ്‌എസ്‌ ശാഖയിൽ ക്രൂരമായ ലൈംഗിക പീഡനമേൽക്കേണ്ടിവന്നുവെന്നും തിരിച്ചറിയാൻ വൈകിയെന്നുമാണ്‌ അനന്ദുവിന്റെ മരണമൊഴി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home