'അനന്തു ആർഎസ്എസ് ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്'; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി പൊലീസ്

തിരുവനന്തപുരം: ആർഎസ്എസുകാരുടെ പീഢനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി അനന്തു ഒന്നിലധികം ആർഎസ്എസ് ക്യാമ്പുകളിൽ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. അനന്തുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അനന്തു ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും തങ്ങളോട് പറഞ്ഞതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നലകിയിട്ടുണ്ട്. അനന്തുവിന്റെ വാട്ട്സാപ്പ് ചട്ടുകളും സിഡിആറും പൊലീസ് വിശദമായി പരിശോധിക്കും.
കണ്ണനെന്നു വിളിക്കുന്ന നിധീഷ് മുരളീധരൻ എന്ന ആർഎസ്‌എസ് നേതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പറയുന്ന മരണമൊഴിയുടെ വീഡിയോ കഴിഞ്ഞദിവസം അനന്തുവിന്റെ അക്കൗണ്ട് വഴി പുറത്ത് വന്നിരുന്നു. മരിക്കും മുൻപ് ഷെഡ്യൂൾ ചെയ്ത് വച്ചിരുന്ന വീഡിയോ ആണ് പുറത്ത് വന്നത്.
ആർഎസ്‌എസ് ശാഖകളിലും ക്യാമ്പുകളിലും കുട്ടികളുടെ നേരെ നടക്കുന്നത് കടുത്ത ലൈംഗിക പീഡനങ്ങളാണെന്ന് അനന്തു പറയുന്നു. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തിരുന്ന ആത്മഹത്യകുറിപ്പിൽ എൻ എം എന്ന ചുരുക്കപ്പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മരണമൊഴി ലഭിക്കുന്നത്.
അനന്ദുവിന്റെ മുൻ അയൽവാസിയും ആർഎസ്എസ് സജീവ പ്രവർത്തകനുമായ വ്യക്തിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇയാൾക്ക് കാഞ്ഞിരപ്പള്ളിക്ക് സമീപം ഒരു വ്യാപാര സ്ഥാപനം ഉള്ളതായും വിവരമുണ്ട്.










0 comments