ad
Deshabhimani

ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം അടങ്ങിയ ബാ​ഗ് മറന്നുവെച്ചു; തിരികെ നൽകി ബസ് ജീവനക്കാർ

Bus Employees

കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ജഹാംഗീറിന് പണം അടങ്ങിയ ബാഗ് കൈമാറുന്നു, Photo: NDTV

വെബ് ഡെസ്ക്

Published on Sep 07, 2026, 10:18 PM | 1 min read

ഹൈദരാബാദ്: ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ട ദമ്പതികൾക്ക് തിരികെ നൽകി ബസ് കണ്ട‌ക്ടർ. മൂന്നു ലക്ഷം രൂപ അടങ്ങിയ ബാ​ഗാണ് ഷാദ്‌നഗർ സ്വദേശിയായ വ്യവസായി ജഹാംഗീറും ഭാര്യയും ബസിൽ മറന്നുവെച്ചത്. ഹൈദരാബാദിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.


അഫ്സൽഗഞ്ചിൽ ബസ് ഇറങ്ങി ഇരുവരും പോയത് നാമ്പള്ളിയിലേക്കാണ്. ബസ് പോയതിന് ശേഷമാണ് പണമടങ്ങിയ ബാ​ഗ് എടുക്കാൻ വിട്ടുപോയത് ഓർത്തത്. പണം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ജഹാം​ഗീർ ബസ് സ്റ്റാൻഡിലേക്ക് തിരികെ എത്തി. ബാ​ഗ് ബസിൽ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജഹാം​ഗീർ സ്റ്റാൻഡിലെത്തിയത്.


ബാ​ഗ് ശ്രദ്ധയിൽപ്പെട്ട ബസ് കണ്ടക്ടർ സരിത ഡ്രൈവർ നരസിം​ഹുലുവിന് വിവരം നൽകി. ശേഷം ഇരുവരും ബാ​ഗ് സുരക്ഷിതമായി വെയ്ക്കുകയും ചെയ്തു. ജഹാം​ഗീർ ബാ​ഗ് അന്വേഷിച്ച് എത്തുകയും പരിശോധിച്ച് ഉറപ്പിച്ച ശേഷം ഇയാൾക്ക് ബാ​ഗ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൈമാറുകയായിരുന്നു. ജീവനക്കാരുടെ സത്യസന്ധതയെ നിരവധി പേർ അഭിനന്ദിച്ച് രം​ഗത്തെത്തി. ഇരുവരെയും തെലങ്കാന ​ഗതാ​ഗത മന്ത്രി അഭിനന്ദിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home