ad
Deshabhimani

വാഹനത്തിലിരുന്ന്‌ മദ്യപിച്ചത്‌ വിലക്കി; തിരുവനന്തപുരത്ത് തിയറ്റർ മാനേജർക്ക്‌ ക്രൂരമർദനം

theatre manager brutally beaton
വെബ് ഡെസ്ക്

Published on Sep 07, 2026, 10:12 PM | 1 min read

കിളിമാനൂർ : തിയറ്റർ വളപ്പിൽ വാഹനത്തിലിരുന്ന് മദ്യപിച്ചത് വിലക്കിയ മാനേജരെ അക്രമിസംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ തിയറ്റർ മാനേജർ വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ​കിളിമാനൂരിലെ റോക്കീസ് തിയറ്റർ മാനേജർ കെ വി ബിജു (50) നെയാണ് പത്തോളം പേർ ചേർന്ന്‌ മർദിച്ചത്. ​


അക്രമികൾ കിളിമാനൂർ സ്വദേശികളാണെന്നാണ്‌ സൂചന. വർക്കല സ്വദേശിയാണ് മാനേജർ ബിജു. പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്തു. രണ്ടുദിവസം മുമ്പ് രണ്ടുപേർ തിയറ്റർ കോമ്പൗണ്ടിൽ കാറിനകത്തിരുന്ന് മദ്യപിച്ചിരുന്നു. ഇത് വിലക്കിയതിനെ തുടർന്നുള്ളള വൈരാഗ്യമാണ് കാരണമെന്ന് ബിജു മൊഴിനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home