ad
Deshabhimani

ഗൂഡല്ലൂർ ടൗണിൽ കാട്ടാന; ഭീതിയിൽ നാട്ടുകാർ

wild elephant
വെബ് ഡെസ്ക്

Published on Sep 07, 2026, 10:30 PM | 1 min read

ഗൂഡല്ലൂർ : ടൗണിലും പരിസരപ്രദേശങ്ങളിലും കാട്ടാന ഭീതി ഒഴിയുന്നില്ല. തിങ്കൾ രാവിലെ മാർത്തോമാ നഗറിൽ സർക്കാർ ജീവനക്കാരുടെ വീടുകൾക്ക് സമീപമെത്തിയ കാട്ടാനയെ പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയും തുരത്താൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. കഴിഞ്ഞ ദിവസവും പ്രദേശത്ത്‌ ആന എത്തിയിരുന്നു.


വാഴയടക്കമുള്ള കൃഷി നശിപ്പിക്കുകയുംചെയ്‌തു. വീടുകൾക്ക് തൊട്ടടുത്ത് ആന തമ്പടിക്കുന്നതോടെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് നാട്ടുകാർ. മേലെ ഗൂഡല്ലൂർ, നടുഗൂഡല്ലൂർ, ഹെൽത്ത് ക്യാമ്പ് തോട്ടംമൂല, ഗോത്രവയൽ, ടൗണിന്റെ വിവിധ ഭാഗങ്ങൾ, കല്ലടി എന്നിവിടങ്ങളിൽ മാസങ്ങളായി ആനയുടെ സാന്നിധ്യമുണ്ട്. ഊട്ടി–ഗൂഡല്ലൂർ ദേശീയപാതയിലും ആനയെത്താറുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കാടു കയറുന്നില്ല. ആനയെ ഉടൻ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home