ad
Deshabhimani

തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച; ഒരാള്‍ ആശുപത്രിയില്‍

ammonia
വെബ് ഡെസ്ക്

Published on Jun 24, 2026, 08:38 PM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ബിസ്മി ഹൈസ്പ്ലാൻഡിലാണ് ചോർച്ചയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.


വൈകുന്നേരം ആറ് മണിയോടെ അമോണിയ ചോർച്ച ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പ് ഓപ്പറേറ്ററായ അസം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി. വാൽവ് തകരാറിലായതാണ് അമോണിയ ചോരാൻ കാരണം. കഴക്കൂട്ടത്തിൽ നിന്നും എത്തിയ അഗ്നിശമന സേന വാൽവ് അടയ്ക്കാനുള്ള ശ്രമം നടത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home