ad
Deshabhimani

print edition അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുമ്പിച്ചൽക്കടവിൽ മരിച്ച 
ഋതുവേദയ്ക്ക് കണ്ണീർ വിട

Rithuveda.jpg
വെബ് ഡെസ്ക്

Published on Jul 07, 2026, 12:00 AM | 1 min read

വെള്ളറട: അമ്പൂരിയിലെ കുമ്പിച്ചൽക്കടവ്‌ പാലത്തിൽ ദാരുണമായ അപകടത്തിൽ ജീവൻ നഷ്‌ടമായ മൂന്ന് വയസ്സുകാരി ഋതുവേദയ്ക്ക് നാട് കണ്ണീരോടെ വിടചൊല്ലി.


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കുറ്റിയാണിക്കാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തിയ ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎയും ജനപ്രതിനിധികളും നൂറുകണക്കിന് ആളുകളാണ് പിഞ്ചുശരീരം അവസാനമായി കാണാനായെത്തിയത്.


ഏകമകളുടെ അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് കുഞ്ഞിന്റെ അമ്മ വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് കുറ്റിയാണിക്കാട്ടിൽ ശ്യാമ വിലാസത്തിൽ അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.


തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു സംഭവം. ബന്ധുക്കൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home