Deshabhimani

കള്ളനോട്ട് കേസ് പ്രതിയുടെ ലോക്കറിൽ നിന്ന് തിമിംഗില ഛർദി പിടികൂടി; വിപണിയിൽ 25 കോടി വില

Ambergris caught
വെബ് ഡെസ്ക്

Published on Oct 26, 2026, 07:15 AM | 1 min read

​കൊല്ലം : ​കഴിഞ്ഞ ദിവസം കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സാമഗ്രികളുമായി അറസ്റ്റിലായ കൊല്ലം സ്വദേശിയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന ലോക്കറിൽ നിന്നും തിമിംഗില ഛർദി പിടികൂടി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലി വയൽ പുരയിടത്തിൽ സിബിയോണിന്റെ ഉടമസ്ഥതയിലുള്ള ഹാർബറിലെ ലോക്കറിൽ നിന്നാണ് 4 പാക്കറ്റുകളിലായി 22.460 കിലോഗ്രാം തിമിംഗില ഛർദി പള്ളിത്തോട്ടം പൊലീസ് കണ്ടെത്തിയത്.


ഞായറാഴ്ച വൈകിട്ട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം എസ്എച്ച്ഒ ജി പ്രതിഭയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് തിമിംഗില ഛർദി കണ്ടെത്തിയത്. വിപണിയിൽ 25 കോടി വിലവരുമെന്നാണ് പ്രാഥമിക നിഗമനം.

​​

സിബിയോണിന് മൂന്നു വള്ളങ്ങൾ


​പിടിയിലായ സിബിയോണിന് മൂന്ന് മീൻപിടിത്ത വള്ളമുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരായിരുന്നതിനാൽ ജില്ലയിലെ മത്സ്യത്തൊഴിലാളികളുമായി ബന്ധമില്ലായിരുന്നു. സിബിയോണിന്റെ ഇത്തരത്തിലുള്ള ഇടപാടുകൾ ഭൂരിഭാഗവും നടന്നിരുന്നത് ഉൾക്കടലിലായിരുന്നു. പൊതുവെ ഉൾക്കടലിൽ ഇത്തരത്തിലുള്ള തിമിംഗില ഛർദികൾ കണ്ടാൽ മത്സ്യത്തൊഴിലാളികൾ പൊലീസിനെ അറിയിക്കുകയാണ് പതിവ്. എന്നാൽ, സിബിയോൺ ഇത് സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home