Deshabhimani

എംഡിഎംഎയുമായി ആലുവ സ്വദേശി പിടിയിൽ

drug
വെബ് ഡെസ്ക്

Published on May 08, 2025, 09:01 PM | 1 min read

മൂവാറ്റുപുഴ : എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കോതമംഗലം തങ്കളം ആലപ്പാട്ട് വീട്ടിൽ അനന്ദു അജിയെയാണ് പിടികൂടിയത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതിന് മുൻപ് എംഡിഎംഎയുമായി പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അന്വേഷണത്തിലാണ് അനന്തുവിനെ അറസ്റ്റ് ചെയ്തത്.


ആലുവ സ്വദേശി ടോണി എന്നയാൾക്ക് എംഡിഎംഎ വാങ്ങുന്നതിന് അനന്തു പണം കൈമാറി ഇയാളിൽ നിന്ന് 20 ഗ്രാം എംഡിഎംഎ വാങ്ങി വിൽപ്പന നടത്തുന്നതിനിടെയാണ് പായിപ്ര സമഷ്ടിപ്പടിയിൽ നിന്ന് പിടിയിലായത്. ഇയാളിൽ നിന്ന് 12.085 ഗ്രാം എം ഡിഎംഎയും 2600 രൂപയും മൊബൈൽ ഫോണും എക്സൈസ് സംഘം പിടിച്ചെടുത്തു. മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത്ത് ജോർജിന്റെ സാന്നിധ്യത്തിൽ എക്സൈസ് സംഘം ഇയാളെ കൂടുതൽ ദേഹപരിശോധന നടത്തി. എംഡിഎംഎ വിൽപ്പന നടത്തുന്നതിന് എത്തുന്ന മറ്റ് ആളുകളെ സംബന്ധിച്ച വിവരം അനന്തുവിൽ നിന്ന് ലഭിച്ചതായി പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home