print edition എക്‌സൈസിലും രാഷ്‌ട്രീയപ്രേരിത നടപടി

പ്രതീകാത്മക ചിത്രം
കണ്ണൂർ: യുഡിഎഫ-് അധികാരമേറ്റതിനുപിന്നാലെ, ചട്ടവും മാനദണ്ഡവും പാലിക്കാതെ എക്-സൈസ് വകുപ്പിലും കൂട്ടത്തോടെ പ്രതികാരനടപടിയും സ്ഥലംമാറ്റവും. ചെക്‌പോസ്റ്റ് ട്രാൻസ്‌ഫറാണ് കാരണം പറയുന്നതെങ്കിലും ജീവനക്കാരുടെ സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളെയടക്കം സ്ഥലംമാറ്റിയത്.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലാ ഭാരവാഹികളെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. എക്-സൈസ് വകുപ്പ് ചട്ടപ്രകാരം എക്-സൈസ് കമീഷണറേറ്റ്, അസി. എക്-സൈസ് കമീഷണർ ഓഫീസ്, ജോ. എക്-സൈസ് കമീഷണർ ഓഫീസ്, ഡെപ്യൂട്ടി കമീഷണർ ഓഫീസ്, കെഎസ്ബിസി ഹെഡ് ക്വാർട്ടേഴ്സ് തുടങ്ങിയ ഓഫീസുകളിലെ സേവന കാലയളവ് കുറഞ്ഞത് മൂന്നു വർഷമാണ്.
എക്‌സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് തുടങ്ങിയ ഓഫീസുകളിലെ ഇൻസ്‌പെക്‌ടർമാർ, പ്രിവന്റീവ് ഓഫീസർമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാർ, എക്‌സൈസ് ഡ്രൈവർമാർ തുടങ്ങിയവരുടെ സേവന കാലയളവ് അതത് ഓഫീസുകളിൽ കുറഞ്ഞത് രണ്ടു വർഷമായും നിജപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് സ്ഥലംമാറ്റം. കണ്ണൂരിൽ എക്‌സൈസ് സ്റ്റാഫ് അസോസിഷേൻ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയുമടക്കം സ്ഥലംമാറ്റി. ജില്ലാ സെക്രട്ടറിയറ്റംഗം ബെൻഹർ കൊട്ടത്തുവളപ്പിലിനെ ഇരിട്ടിയിൽനിന്ന് ഏറെ അകലെ പാപ്പിനിശേരിയിലേക്കാണ് മാറ്റിയത്. ഇദ്ദേഹം നിലവിലെ ഓഫീസിൽ ഒരുവർഷം തികച്ചിട്ടില്ല. മൂന്നു മാസത്തിനുള്ളിൽ സ്ഥലം മാറിയെത്തിയവരെയും ചെക്‌പോസ്റ്റിൽനിന്ന് അടുത്തയിടെ വന്നവരെയും സ്ഥലം മാറ്റി.
ഇ– റോൾ നോക്കുകുത്തി
എക്‌സൈസ് കമീഷണർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, ഇ–- റാേളിൽ അപേക്ഷ സ്വീകരിച്ചാണ് സ്ഥലം മാറ്റം നടപ്പാക്കേണ്ടത്. അപേക്ഷ നൽകാൻ 29 വരെ സമയമുണ്ട്. എന്നാലിപ്പോൾ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് നടപടി. ഫീൽഡ് യൂണിറ്റുകളിൽ രണ്ടുവർഷം പിന്നിട്ട ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റേണ്ടതെന്നും ചട്ടമുണ്ട്. എന്നാൽ, മൂന്നു വർഷം പിന്നിട്ടവരെപ്പോലും സംരക്ഷിച്ചാണ് സംഘടനാ ഭാരവാഹികളെയും നിലവിലെ ഓഫീസിൽ ഒരു വർഷം തികയാത്തവരെയും തെരഞ്ഞുപിടിച്ച് മാറ്റിയത്.










0 comments