ad
Deshabhimani

അഞ്ച് ലക്ഷം രൂപ വാങ്ങി കോൺ​ഗ്രസിനെ സഹായിച്ചു; പത്തനാപുരത്ത് ബിജെപി വോട്ട് വിറ്റെന്ന് ആരോപണം; മണ്ഡലത്തില്‍ പോസ്റ്ററുകള്‍

Pathanapuram Congress BJP Deal

ബിജെപി പണം വാങ്ങി വോട്ട് മറിച്ചെന്ന് ആരോപിക്കുന്ന പോസ്റ്റര്‍

വെബ് ഡെസ്ക്

Published on May 25, 2026, 09:59 AM | 1 min read

കുന്നിക്കോട്: പത്തനാപുരം മണ്ഡലത്തിൽ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാർഥിയുടെ കൈയ്യിൽനിന്ന് പണം വാങ്ങി വോട്ട് മറിച്ചെന്നാണ് അംഗങ്ങളുടെ ആക്ഷേപം. ഇതിനു കൂട്ടുനിന്ന മണ്ഡലം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പോസ്റ്റർ തലവൂരിലും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വന്നു കഴിഞ്ഞു.


തെരഞ്ഞെടുപ്പ് ചാർജ് അഞ്ചൽ സ്വദേശിയും യുഡിഎഫ് സ്ഥാനാർഥി ചാമക്കാല ജ്യോതികുമാറിന്റെ അയൽവാസിയുമായ ഉമേഷിനെതിരെയും എൻഡിഎ കൺവീനർ വിളക്കുടി ചന്ദ്രനെതിരെയും മണ്ഡലം പ്രസിഡന്റ് ബാഹുലേയനെതിരെയുമാണ് ബിജെപി അംഗങ്ങൾ ആരോപണമുന്നയിച്ചത്.


ബിജെപി സ്ഥാനാർഥിയുടെ പ്രചരണങ്ങളും സ്വീകരണ പോയിന്റുകൾ ഒഴിവാക്കിയതും ചർച്ചയായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home