വേട്ടയാടൽ രാഷ്‌ട്രീയപ്രേരിതം: മൊണാലിസ

ഫയൽ ചിത്രം
തിരുവനന്തപുരം: ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് ചുമത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കുംഭമേളയിലെ വൈറൽതാരം മൊണാലിസ. 2005-ൽ നൽകിയ ജനന സർട്ടിഫിക്കറ്റും 10 വർഷംമുമ്പ് എടുത്ത ആധാർകാർഡും പ്രകാരം വിവാഹസമയത്ത് 18 വയസ്സ് പൂർത്തിയായിരുന്നു. ജനന സർട്ടിഫിക്കറ്റ് രണ്ട് ദിവസംമുമ്പ് മധ്യപ്രദേശ് ഗവ. പോർട്ടലിൽനിന്ന് റദ്ദാക്കിയതായി കണ്ടെത്തി. രാഷ്‌ട്രീയ സമ്മർദത്താൽ രേഖയിൽ മാറ്റം വരുത്താനാണ് ശ്രമം നടക്കുന്നതെന്ന് മൊണാലിസയും ഭർത്താവും ആരോപിച്ചു.
ഇതൊരു 'ലൗ ജിഹാദ്' ആയി ചിത്രീകരിച്ച് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കാൻ കേന്ദ്ര ഏജൻസികളെയും ചില മാധ്യമങ്ങളെയും ഉപയോഗിക്കുകയാണ്. തങ്ങളെ ജീവിക്കാൻ അനുവദിക്കാതെ ഭരണകൂടം വേട്ടയാടുകയാണെന്നും ഇവർ പറഞ്ഞു. കേസിനെ നിയമപരമായി നേരിടാൻ തയ്യാറാണെന്നും രേഖകൾ കൈവശമുണ്ടെന്നും ഫർമാൻ പറഞ്ഞു.










0 comments