ad
Deshabhimani

നിൽക്കാനിടമില്ല: ഓട്ടത്തിനടെ പ്രിയദർശിനി ബസ്സിന്റെ ഡോർ തുറന്നു; തെറിച്ചുവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്

priyadarshini bus
വെബ് ഡെസ്ക്

Published on Aug 13, 2026, 03:32 PM | 1 min read

ആലപ്പുഴ: പ്രിയദർശിനി ബസിലെ തിരക്കിനിടയിൽ റോഡിലേക്ക് വീണ വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടറായ അമ്പിളിക്കാണ് കലവൂരിൽ വെച്ച് റോഡിൽ വീണു പരിക്കേറ്റത്. കനത്ത തിരക്കിനിടയിൽ പിൻവവശത്തെ ഡോർ തനിയെ തുറന്നു പോയതോടെയാണ് അമ്പിളി പുറത്തേക്ക് വീണത്.


ആലപ്പുഴ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലാണ് അപകടം നടന്നത്. ചെല്ലാനത്ത് നിന്നും തിരികെ ആലപ്പുഴ ഡിപ്പോയിലേക്ക് വരുന്ന വഴിക്ക് കലവൂർ ഭാഗത്തുവെച്ച് ബസിന്റെ പുറകുവശത്തെ ഡോർ തനിയെ തുടർന്ന് കണ്ടക്ടർ ഹൈവേയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ അമ്പിളിക്ക് നിസ്സാരപരിക്കുകളേറ്റു.


ബസ്സിൽ അനിയന്ത്രിതമായ തിരക്കായിരുന്നു ഉണ്ടായിരുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനിടയിൽ ഡോർ തുറന്നു പോവുകയായിരുന്നു. റോഡിൽവീണ കണ്ടക്ടറെ യാത്രക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയതും ആശുപത്രിയിലെത്തിച്ചതും. അപകട സമയത്ത് മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home