ad
Deshabhimani

അമ്മ'ബാഡ് ടച്ചി'നെക്കുറിച്ച് പറഞ്ഞു; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പത്തുവയസ്സുകാരി; പ്രതി അറസ്റ്റിൽ

rape attempt

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 23, 2026, 02:28 PM | 1 min read

ആലപ്പുഴ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ തിരിച്ചറിയാൻ അമ്മ നൽകിയ ബോധവൽക്കരണം തുണയായി, പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ ആലപ്പുഴയിൽ പിടിയിൽ. ആറാട്ടുവഴി സ്വദേശിയായ ബിനു ജേക്കബ് (50) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.


ഒരു വർഷം മുൻപ് നടന്ന ക്രൂരതയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും 'ഗുഡ് ടച്ച്, ബാഡ് ടച്ച്' എന്നിവയെക്കുറിച്ചും അമ്മ മകൾക്ക് പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് തനിക്കുണ്ടായ ദുരനുഭവം കുട്ടി വെളിപ്പെടുത്തുന്നത്. പ്രതി തന്നോട് മോശമായി പെരുമാറിയ വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.


സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ രക്ഷിതാക്കൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home