ad
Deshabhimani

പ്രളയം മാറിയിട്ടും ദുരിതമൊഴിഞ്ഞില്ല, ദുരിതാശ്വാസവുമെത്തിയില്ല; ദുരിതപ്പെയ്ത്തിന്റെ ആഘാതം മാറാതെ ജനം

Flood.jpg
വെബ് ഡെസ്ക്

Published on Sep 19, 2026, 11:38 AM | 1 min read

ആലപ്പുഴ: പ്രളയം അവസാനിച്ച് അന്തരീക്ഷം ചൂടിലേക്കെത്തിയിട്ടും ദുരിതപ്പെയ്ത്തിന്റെ ആഘാതമൊഴിയാതെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങൾ. അടിയന്തര പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച സഹായമെത്തിക്കാത്ത സർക്കാർ നടപടിയിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ് പ്രളയബാധിതർ.


ആലപ്പുഴ ജില്ലയില്‍ നാല്‍പ്പതിനായിരത്തിലധികം പേര്‍ അപേക്ഷ നല്‍കിയതില്‍ 83 പേര്‍ക്ക് അയ്യായിരം രൂപ മാത്രമാണ് വിതരണം ചെയ്തത്. കോട്ടയത്ത് പ്രളയബാധിതരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ല.


10,000 രൂപ വീതം നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തെരഞ്ഞെടുത്ത കുറച്ചുപേർക്ക് പകുതി പണം നൽകിയതോടെ നടപടികൾ മന്ദഗതിയിലായി. അർഹരായവരുടെ പട്ടിക പോലും തയാറാക്കിയിട്ടില്ല. മഴക്കെടുതി മൂലം തൊഴിലിനെ ബാധിച്ചവർക്ക് 300 രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രളയം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ഇതിനുള്ള അപേക്ഷ പോലും സ്വീകരിച്ച് തുടങ്ങിയിട്ടില്ല.


പ്രളയബാധിതരെ പൂർണമായും തഴയുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് ജനങ്ങൾ പറയുന്നു. വിവരങ്ങൾ ശേഖരിച്ച് കഴിയാതെ പണം വിതരണം ചെയ്യില്ല എന്ന സാഹചര്യം നിലനിൽക്കെ നൂറുകണക്കിന് അർഹരായവർക്കുള്ള പ്രളയദുരിതാശ്വാസം അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home