ad
Deshabhimani

ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ALAPPUZHA

അഖിൽ

വെബ് ഡെസ്ക്

Published on Jul 24, 2026, 10:54 PM | 1 min read

ആലപ്പുഴ: ആലപ്പുഴ ആര്യാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അഖിലിന്റെ സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെൽജാദ് ആണ് കുത്തിയത്.


ഇന്ന് വൈകിട്ട് 5.45ന് അഖിലിന്റെ വീടിന് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ തന്നെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഓട്ടോയിൽ കയറി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു..




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home