ad
Deshabhimani

പാകിസ്ഥാനിൽ ചാവേർ ആക്രമണം: 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

pakistan terror attack

Photo Credit: X

വെബ് ഡെസ്ക്

Published on Jul 24, 2026, 10:58 PM | 1 min read

ഇസ്ലമാബാദ്: പാകിസ്ഥാനിൽ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഇതിൽ 12 പേർ സൈനികരാണെന്നാണ് വിവരം. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലാണ് ആക്രമണം. തെഹ്രീക്-ഇ-താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു.


സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. രണ്ട് പൊലസുകാരും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ സുരക്ഷാ ചെക്ക് പോസ്റ്റ് തകർന്നു. നാല് ചാവേർ ബോംബർമാർ ആക്രമണത്തിലുൾപ്പെട്ടതായാണ് വിവരം. സമീപ മാസങ്ങളിൽ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ വർധിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home