ad
Deshabhimani

കാഴ്‌ചപരിമിതികളെ മനക്കരുത്ത് കൊണ്ട് പൊരുതി അജയ്‌ നേടിയെടുത്തത് 109-ാം റാങ്ക്

ajay civil service

അജയ് ആർ രാജ്

വെബ് ഡെസ്ക്

Published on Mar 06, 2026, 04:56 PM | 1 min read

കോഴിക്കോട്: മനക്കരുത്തുണ്ടെങ്കിൽ പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആർ രാജ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച 2025-ലെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ 109-ാം റാങ്ക് നേടിയാണ് അജയ് കേരളത്തിന്റെ അഭിമാനമായി മാറിയത്.


ജന്മനാ കാഴ്ചാപരിമിതിയുള്ള അജയ് ആർ രാജിന്റെ ഈ നേട്ടം ഇരട്ടി തിളക്കമുള്ളതാണ്. തന്റെ ഈ വലിയ വിജയത്തിന് പിന്നിൽ കുടുംബം, പ്രത്യേകിച്ച് സഹോദരൻ നൽകിയ നിസീമമായ പിന്തുണയുമാണെന്ന് ഈ യുവാവ് സ്മരിക്കുന്നു. കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് അജയ്‍യുടെ സഹോദരൻ. ഇദ്ദേ​ഹത്തിനും കാഴ്ചപരിമിതിയുണ്ട്.


പഠനത്തിന്റെ ഓരോ ഘട്ടത്തിലും, തയ്യാറെടുപ്പുകളിലും ആവശ്യമായ എല്ലാ സഹായങ്ങളും നൽകി കൂടെനിന്നത് സഹോദരനായിരുന്നു. കാഴ്ചയുടെ പരിമിതികളെ മറികടക്കാൻ സഹോദരന്റെ ഈ കരുത്തുറ്റ പിന്തുണ അജയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്.


രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് നേടിയ ഇത്തവണത്തെ സിവിൽ സർവീസ് ഫലത്തിൽ മലയാളി ഉദ്യോഗാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എസ് ശ്രുതി 18-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തിയപ്പോൾ, ജെ എസ് ശ്രീജ 57-ാം റാങ്കും കരസ്ഥമാക്കി. ഇവരോടൊപ്പമാണ് അജയ് ആർ രാജ് 109-ാം റാങ്കുമായി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട അജയ്‍യുടെ ഈ വിജയം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home