print edition അഭിമന്യുവിന്റെ വീട്ടിലെത്തി ഐഷി ഘോഷ്

ഐഷി ഘോഷ് അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി ശരത്പ്രസാദ്, പ്രസിഡന്റ് അഖില്‍ ബാബു, വൈസ് പ്രസിഡന്റുമാരായ അനൂഫ് കെ ഫിറോസ്, സ്റ്റെനിൻ രാജു എന്നിവര്‍ക്കൊപ്പം
മൂന്നാർ: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവട കൊട്ടക്കാമ്പൂരുള്ള വീട് സന്ദർശിച്ചു. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത്ത് എന്നിവരെ കണ്ട് സംസാരിച്ചു.
അഭിമന്യുവിന്റെ ഓർമകൾ ഐഷി ഘോഷ് അവരുമായി പങ്കുവച്ചു, കുടുംബത്തിന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. വ്യാഴം പകൽ രണ്ടോടെയാണ് ഐഷി ഘോഷെത്തിയത്. അര മണിക്കൂറിലേറെ സമയം അവിടെ ചെലവഴിച്ചു. ശേഷം അഭിമന്യുവിന്റെ സ്‍മൃതി മണ്ഡപത്തിലുമെത്തി.
തുടർന്ന് അഭിമന്യുവിന്റെ പഴയ വീടും കണ്ടശേഷമാണ് മടങ്ങിയത്. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് അഖിൽ ബാബു, സെക്രട്ടറി ശരത്പ്രസാദ്, വൈസ് പ്രസിഡന്റുമാരായ സ്റ്റെനിൻ, അനൂഫ് കെ ഫിറോസ് എന്നിവർ ഐഷി ഘോഷിനൊപ്പം ഉണ്ടായിരുന്നു.









0 comments