print edition പ്രൊഫ. വി അരവിന്ദാക്ഷൻ പുരസ്കാരം ഐഷി ഘോഷിന്

തൃശൂര്‍ : പ്രൊഫ. വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ നല്‍കുന്ന പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്കാരം ഐഷി ഘോഷിന്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് ഐഷിഘോഷ്. ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ നേതൃത്വനിരയിൽ പ്രവർത്തിച്ചു. ഒരു ദശക കാലത്തെ ഉജ്വലമായ വിദ്യാർഥിപോരാട്ടത്തിന്റെയും ധീരമായ രാഷ്ട്രീയജീവിതത്തിന്റെയും ചരിത്രം ഐഷി ഘോഷിനുണ്ട്. പശ്ചിമബംഗാളിലെ ദുർഗാപുർ നിവാസിയായ ഐഷി ഘോഷ് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗവേഷകയാണ്. 2019-ൽ ജെഎൻയു വിദ്യാർഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. പുരസ്കാരം 17ന് വൈകിട്ട് നാലിന് തൃശൂർ സാഹിത്യ അക്കാദമി എം ടി ഹാളിൽ സംഘടിപ്പിക്കുന്ന പ്രൊഫ. വി അരവിന്ദാക്ഷന്‍ അനുസ്മരണ പരിപാടിയിൽ സമ്മാനിക്കും. ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, പി എസ് ഇക്ബാൽ, ഡോ. വി കെ വിജയൻ, സി ബാലചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments