ad
Deshabhimani

print edition രാജ്യത്ത്‌ സ്‌ത്രീജീവിതം അരക്ഷിതം : മറിയം ധാവ്ളെ

mariam dhawale
വെബ് ഡെസ്ക്

Published on Jan 14, 2026, 01:48 AM | 1 min read


തിരുവനന്തപുരം

സാമ്രാജ്യത്വ ശക്തികൾ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മൂന്നാം ലോക രാജ്യങ്ങൾക്കുമേൽ സമ്മർദവും കടന്നുകയറ്റവും നടത്തുന്നത്‌ രാജ്യത്തെ സ്ത്രീജീവിതത്തെ കൂടുതൽ അരക്ഷിതമാക്കിയെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ. അസോസിയേഷന്‍ പതിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.


ആഗോള തലത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യയിലെ സ്ത്രീകള്‍ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോകരാജ്യങ്ങൾക്കുമേൽ താരിഫ്‌ അടിച്ചേൽപ്പിച്ച്‌ വ്യാപാര യുദ്ധമാണ്‌ ട്രംപ്‌ നടത്തുന്നത്‌. ഇന്ത്യക്കെതിരായ താരിഫ് കുത്തനെ കൂട്ടിയിട്ടും അമേരിക്കയ്‌ക്കെതിരെ പ്രതികരിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ല.

എന്നാല്‍, സോഷ്യലിസ്റ്റ് വ്യവസ്ഥ പിന്തുടരുന്ന ക്യൂബ പോലെയുള്ള രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്നും മറിയം ധാവ്ളെ പറഞ്ഞു.


രാജ്യത്തെ തീവ്ര വോട്ടര്‍പ്പട്ടിക പുനഃപരിശോധന വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ അവകാശത്തെ ഇല്ലാതാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.മഹിളാ അസോസിയേഷന്‍ അംഗങ്ങള്‍ പോലും മരിച്ചുവെന്നാണ് എസ്ഐആര്‍ പട്ടിക പറയുന്നത്. മനുവാദി ആശയങ്ങളും ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങളും വ്യാപിച്ചതോടെ ദുരഭിമാനക്കൊലകള്‍ വ്യാപിച്ചു. ദുരഭിമാനകൊലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home