ad
Deshabhimani

print edition കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണം

Aidwa State Conference

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രതിനിധികളും നേതാക്കളും രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Jan 14, 2026, 01:50 AM | 1 min read

തിരുവനന്തപുരം

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയും സാമ്പത്തിക ഉപരോധവും അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രമേയത്തിൽ ആവശ്യപ്പെട്ടു. നികുതി വിഹിതവും ഗ്രാന്റും പദ്ധതി വിഹിതവും കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള കേന്ദ്രനീക്കം മൂര്‍ധന്യാവസ്ഥയിലാണ്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 57,000 കോടി രൂപ വെട്ടിക്കുറച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. കടുത്ത അവഗണനയിലും കേരള വിരുദ്ധഗാനം പാടി കേന്ദ്രത്തിനെതിരെ മൗനം പാലിക്കുകയാണ് യുഡിഎഫ് എംപിമാര്‍.


എന്നാല്‍, മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും 2024ല്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തി. അതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹം നടത്തി. ജനകീയ പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കണമെന്നും കേരളത്തോടുള്ള വിവേചനം അവസാനിപ്പിച്ച് ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.


സബ് കമ്മിറ്റികള്‍

രജിസ്ട്രേഷന്‍ :
 പത്മാവതി (കണ്‍വീനര്‍), അമ്പിളി, ആശ, ജയ. മിനിട്സ് : ഷൈലജ സുരേന്ദ്രന്‍ (കണ്‍വീനര്‍), കെ വി ബിന്ദു, ദിവ്യ റെജി മുഹമ്മദ്, ശ്രീകുമാരി. പ്രമേയം : കെ പി വി പ്രീത (കണ്‍വീനര്‍), ബിനുമോള്‍, എം സുമതി, പുഷ്പജ, ടി വി അനിത, ജിജി, ബിച്ചു എക്സ് മലയില്‍, പ്രസന്ന ഏണസ്റ്റ്, മേരി തോമസ്, അനുശ്രീ. ക്രെഡന്‍ഷ്യല്‍ : വി ടി സോഫിയ (കണ്‍വീനര്‍), പി പി ദിവ്യ, ടി ജി ബീന, പുഷ്പലത മധു, എ പി ഉഷ, ബീനാ ബാബുരാജ്, യു സുധര്‍മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home