ad
Deshabhimani

ജനാധിപത്യ മഹിളാ അസോസിയേഷൻ: സംസ്ഥാന പ്രസിഡന്റായി കെ എസ്‌ സലീഖ, സെക്രട്ടറി സി എസ്‌ സുജാത, ട്രഷറർ ഇ പത്മാവതി

AIDWA

സി എസ് സുജാത, കെ എസ് സലീഖ, ഇ പത്മാവതി

വെബ് ഡെസ്ക്

Published on Jan 15, 2026, 04:08 PM | 1 min read

തിരുവനന്തപുരം: സ്‌ത്രീകളുടെ ഏറ്റവും വലിയ പോരാട്ടസംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14ാം സംസ്ഥാന സമ്മേളനം പൂർത്തിയായി. കെ എസ് സലീഖയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാത തുടരും. ഇ പത്മാവതിയാണ് ട്രഷറർ. 116 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.


സംസ്ഥാനത്തെ 60 ലക്ഷത്തിലേറെ അംഗങ്ങളെ പ്രതിനിധീകരിച്ച് 700 സ്ത്രീകളാണ് സമ്മേളനത്തിന്റെ ഭാഗമായത്. സ്ത്രീപ്രശ്നങ്ങൾ ഉയർത്തിയുള്ള ഒട്ടേറെ പോരാട്ടങ്ങൾ നടന്ന സമ്മേളനകാലത്തിലൂടെയാണ്‌ അസോസിയേഷൻ കടന്നുപോകുന്നത്‌. രാജ്യത്തെ ഒരു കോടിയിലേറെ സ്ത്രീകൾ അംഗങ്ങളായുള്ള അസോസിയേഷന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ചർച്ചയും പുതിയ തീരുമാനങ്ങളുമുണ്ടായി.


തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, കേരളത്തോടുള്ള സാമ്പത്തിക ‍ഉപരോധം അവസാനിപ്പിക്കുക, വെനസ്വേലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക, ട്രെയിനുകളിൽ‌ സ്ത്രീസുരക്ഷയും മുതിർന്നവരുടെ യാത്രാനുകൂല്യങ്ങളും പുനഃസ്ഥാപിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home