ad
Deshabhimani

print edition അഗ്രിസ്റ്റാക്ക് കർഷക രജിസ്‌ട്രേഷൻ ഇ‍ൗ മാസം പൂർത്തിയാക്കണം

Agristack.jpg
വെബ് ഡെസ്ക്

Published on May 22, 2026, 12:06 AM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിവിധ കാർഷികാനുകൂല്യങ്ങൾ കാലതാമസമില്ലാതെ കർഷകരിലേക്ക് എത്തിക്കുന്നതിന്‌ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ‘അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി’ പദ്ധതിയിൽ ഈ മാസംതന്നെ രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്.


ആദ്യഘട്ടത്തിൽ കൃഷിഭവനുകൾ വഴിയായിരുന്നു അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ. കർഷകർക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഏകീകൃത കർഷക ഐഡി ലഭിക്കും.


കേന്ദ്ര സർക്കാരിന്റെ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഈ ഐഡി നിർബന്ധമാണ്‌. ആധാറും ഭൂമിയുടെ രേഖകളും ഒരിക്കൽ ബന്ധിപ്പിച്ചുകഴിഞ്ഞാൽ, ഓരോ പുതിയ പദ്ധതിക്കും ആവർത്തിച്ച് രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും.


ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ഭൂമിയുടെ രേഖകൾ (കരമടച്ച രസീത്/പോക്കുവരവ് രേഖകൾ) എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ, കൃഷിഭവനുകൾ എന്നിവ വഴി ഫാർമർ ഐഡിക്കായി രജിസ്റ്റർ ചെയ്യാം.


തുടർന്ന് റവന്യു വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാകും കർഷക ഐഡി അനുവദിക്കുക. പരമാവധി കർഷകരെ പദ്ധതിയുടെ ഭാഗമാക്കുന്നതിന്‌ കൃഷിഭവനുകളും കർഷക കൂട്ടായ്മകളും ചേർന്ന് വാർഡ്, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home