Deshabhimani

print edition അഴിമതി ലക്ഷ്യം; കാർഷിക ഗ്രാമ വികസന ബാങ്ക്‌ ബൈലോ ഭേദഗതിക്ക്‌ നീക്കം

agricultural university
avatar
സ്വന്തം ലേഖകൻ

Published on Nov 11, 2026, 02:20 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഴിമതി ലക്ഷ്യമിട്ട്‌ ബൈലോ ഭേദഗതിക്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി നീക്കം. നിലവിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ബാങ്ക്‌ എംഡിയെ മാറ്റി, 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളയാളെ നിയമിക്കാനാകും വിധത്തിലാണ്‌ ബൈലോയിൽ മാറ്റം വരുത്താൻ നീക്കം നടന്നത്‌. ഭരണസമിതി നിശ്ചയിക്കുന്ന ഓഫീസറെ എംഡിയുടെ ചുമതലയിൽകൊണ്ടുവന്ന്‌ ബാങ്കിന്റെ ഭരണത്തിൽ പൂർണനിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി. ബൈലോയിലെ മാറ്റം ബാങ്കിന്റെ പൊതുയോഗം അംഗീകരിക്കാൻ തയ്യാറായിട്ടില്ല.


യുഡിഎഫ്‌ നേതൃത്വത്തിലുള്ള കാർഷിക ബാങ്ക്‌ ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവുംമൂലം പൊതുയോഗവും ചേരാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. തുടർന്നാണ്‌ മുൻസർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ട്‌ മൂന്നംഗ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റിയെ ചുമതല ഏൽപ്പിച്ചത്‌. ഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയ കമ്മിറ്റിയെ യുഡിഎഫ്‌ സർക്കാർ ഭരണത്തിൽവന്ന്‌ ആദ്യ ആഴ്‌ച പിരിച്ചുവിട്ടു. പുതിയ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റിയെ ഭരണച്ചുമതല ഏൽപ്പിച്ചു. ഇ‍ൗ കമ്മിറ്റിയാണ്‌ ഏകപക്ഷീയമായി ബൈലോ ഭേദഗതിക്ക്‌ ശ്രമിക്കുന്നത്‌. ഇതിനായി വിളിച്ച പൊതുയോഗത്തിൽ പങ്കെടുക്കേണ്ട അംഗങ്ങൾക്ക്‌ 14 ദിവസംമുന്പേ നോട്ടീസ്‌ നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല. പൊതുയോഗത്തിന്‌ തലേദിവസം ചേർന്ന അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി തന്നിഷ്‌ടപ്രകാരം ബൈലോ ഭേദഗതി വരുത്തിയത്‌ പൊതുയോഗം അംഗീകരിച്ചതുമില്ല. തുടർന്ന്‌ സർക്കാർ സഹായത്തോടെ കെസിഎസ്‌ ചട്ടത്തിൽ ഭേദഗതി വരുത്താനാണ്‌ പുതിയ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

E20

01

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Iran

02

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ
Sonia Gandhi

03

print edition തുറന്നുപറഞ്ഞ് സോണിയ; ഒന്നാം യുപിഎ സർക്കാർ
സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വത
Sonia Gandhi Autobiography.

04

print edition മൻമോഹനെ നിയന്ത്രിച്ചിട്ടില്ലെന്ന്‌ സോണിയ
kisan morcha march

05

print edition കർഷകത്തൊഴിലാളികൾ അണിചേരും
Black pepper

06

print edition കറുത്ത പൊന്നും കുതിക്കുന്നു 
കിലോ 750
deshabhimani section

Recommended

Deshabhimani
Home