print edition സംസ്ഥാനത്ത് 127.61 കോടിയുടെ കൃഷിനാശം

തിരുവനന്തപുരം : മഴക്കെടുതിയിൽ കുട്ടനാട്ടിലുൾപ്പെടെ സംസ്ഥാനത്ത് 127.61 കോടിയുടെ കൃഷിനാശമുണ്ടായതായി മന്ത്രി ടി സിദ്ദിഖ്. ഞായറാഴ്‌ച വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്.
14 ജില്ലകളിലായി 9332 ഹെക്ടർ കൃഷി നശിക്കുകയും 45,904 കർഷകരെ ബാധിക്കുകയും ചെയ്തു. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന് സംസ്ഥാനം കത്തെഴുതിയിട്ടുണ്ട്. ഇതുവരെയുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ 110 കോടി രൂപയുടെ അടിയന്തര ധനസഹായവും, കാർഷിക നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച കൃഷി, സഹകരണ മന്ത്രിമാർ ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച നടത്തുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.










0 comments