Deshabhimani

print edition ബൈക്കല്ലിത്‌; ബുദ്ധികേന്ദ്രം

Science Fair

ഫാബിയോ കുര്യൻ , എം എ വൈശാഖ് 
എന്നിവർ നിർമ്മിച്ച ഇരുചക്ര വാഹനം 
ഫോട്ടോ സുമേഷ് കോടിയത്ത്

avatar
നിഖിൽ രവീന്ദ്രൻ

Published on Nov 21, 2026, 07:38 AM | 1 min read

മണ്ണാർക്കാട്‌ : ആഫ്റ്റർ ബേൺ ബൈക്ക്‌ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിലെ മാസ്‌ ഐറ്റം. ഒരു ഉഗ്രൻ ബൈക്ക്‌. വേണമെങ്കിൽ റോഡിൽ മിന്നൽ പ്രകടനം സൃഷ്‌ടിക്കാനും ആർപിഎം (ഒരു മിനുട്ടിൽ എഞ്ചിനകത്തെ ക്രാങ്ക്‌ ഷാഫ്‌റ്റ്‌ എത്രതവണ കറങ്ങുന്നു എന്നതിന്റെ അളവ്‌) കുറച്ച്‌ ഓടിച്ചുപഠിക്കാനും കഴിയുന്ന ഒരു ഹൈടെക്ക്‌ കേരള മോഡൽ ബൈക്ക്‌. കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി എം എ വൈശാഖും ഫാബിയോ കുര്യനുമാണ്‌ ഇതിന്റെ ബുദ്ധികേന്ദ്രം.


എച്ച്‌എസ്‌എസ്‌ വർക്കിങ്‌ മോഡലിൽ എ ഗ്രേഡ് നേടി. ബൈക്കിൽ വെറുതെ കയറിയിരുന്ന് ഓടിക്കാനൊന്നും പറ്റില്ല. സ്റ്റാർട്ട് ചെയ്യാൻ താക്കോലില്ല. പകരം ആർഎഫ്ഐഡി കാർഡ് ടാപ്പ് ചെയ്യുണം. ഹെൽമെറ്റില്ലെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലും എൻജിൻ സ്റ്റാർട്ടാവില്ല. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് ഹെൽമറ്റിൽ ഘടിപ്പിച്ചിട്ടുള്ള സെൻസർ തിരിച്ചറിഞ്ഞ്‌ വാഹനം സ്റ്റാർട്ടാകുന്നത് തടയും.


എതിരെ വരുന്നവരുടെ കണ്ണിലേക്ക് വെളിച്ചം അടിക്കാതിരിക്കാൻ വണ്ടിയിൽ ഓട്ടോ ഡിമ്മുണ്ട്. വളവ് തിരിഞ്ഞാൽ പത്ത്‌ സെക്കൻഡിനുള്ളിൽ ഇൻഡിക്കേറ്റർ അണയും. അപകടം സംഭവിച്ചാൽ ലൊക്കേഷനും ജിപിഎസ് സിഗ്‌നലുകളും എമർജൻസി നമ്പറിലേക്ക്‌ അയക്കുകയും കോൾ പോവുകയും ചെയ്യും. ബൈക്ക്‌ മോഷ്‌ടിക്കാൻ നോക്കിയാൽ അലാറം മുഴങ്ങും.


സ്‌പ്ലെൻഡർ എൻജിനും മ‍ൗണ്ടുമാണ്‌ ഇതിനുപയോഗിച്ചത്‌. ബാക്കിഭാഗങ്ങൾ വെൽഡ്ചെയ്‌ത്‌ പിടിപ്പിച്ചു. ടാങ്കും മീറ്ററും വീലും ബോഡി ഭാഗങ്ങളും എല്ലാം പലയിടത്തുനിന്നും സജ്ജമാക്കി. അവധിദിവസങ്ങളിലായിരുന്നു നിർമാണം.


നാലിൽനിന്ന്‌ ഒന്നിലേക്ക്


കഴിഞ്ഞ തവണ നാലാം സ്ഥാനം, ഇത്തവണ ഒന്നാം സ്ഥാനം. കളിമണ്ണിൽ വിസ്മയിപ്പിക്കുന്ന രൂപം തീർത്ത്‌ ശ്രീകൃഷ്ണപുരം എച്ച്‌എസ്‌എസിലെ വി എം നിഥിൻ. "വൃക്ഷത്തൈ നടുന്ന കുട്ടി' വിഷയത്തിലാണ്‌ മത്സരം നടന്നത്‌. ഓരോ വിരലുകളിലൂടെയും ഓരോരോ രൂപങ്ങൾ തെളിഞ്ഞു. നിഥിൻ മുന്നിലെത്തിച്ചത്‌ നിഷ്കളങ്കമായ ഒരു കുട്ടിയുടെ രൂപം.


ശിൽപ്പത്തിന്റെ അയഞ്ഞ കുപ്പായം ആരെയും അമ്പരപ്പിക്കുന്നത്‌. "തന്റെ നാട്ടിൻപുറത്തെ കാഴ്‌ചകളാണ്‌ പകർത്താൻ ശ്രമിക്കുന്നതെന്ന്‌ മറുപടി'. കളിമൺ ശിൽപ്പ നിർമാണത്തിൽ ആറാം ക്ലാസ്‌ മുതൽ മത്സരിക്കുന്നുണ്ട്‌. സ്വന്തമായാണ്‌ പഠനവും പരിശീലനവും. ഇത്തവണ ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ്‌ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home