ad
Deshabhimani

വള്ളിക്കുന്ന് അഡ്വ. സി പി മുസ്തഫ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

Advocate CP Mustafa  .jpg

അഡ്വ. സി പി മുസ്തഫ

വെബ് ഡെസ്ക്

Published on Mar 21, 2026, 03:30 PM | 1 min read

മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നാഷണൽ ലീ​ഗ് പിന്തുണയ്ക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. സി പി മുസ്തഫയെ പ്രഖ്യാപിച്ചു. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു. പ്രമുഖ അഭിഭാഷകനായ മുസ്തഫ പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ടാണ്.


തിരൂരങ്ങാടി ഒറിയൻ്റൽ ഹൈസ്കൂൾ അലുംമിനി പ്രസിഡൻ്റായിരുന്നു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്റെ സജീവ പ്രവർത്തകനാണ്. വെളിമുക്ക് വി ജെ പള്ളി സ്കൂളിൻ്റെയും തിരൂരങ്ങാടി ഓറിയൻ്റൽ ഹൈസ്കൂളിൻ്റെയും പി ടി എ പ്രസിഡണ്ടായിരുന്നു. ജനകീയാസൂത്രണ- സാക്ഷരതാ കാമ്പയിനുകളുടെ കീ റിസോഴ്സ് പേഴ്സണനായിരുന്നു. പുത്തൻ പള്ളി മഖാമിൻ്റെ വഖഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


1995 മുതൽ 2005 വരെ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ബോർഡംഗമായിരുന്ന മുസ്തഫ രണ്ട് വർഷം പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home