Deshabhimani

print edition യൂട്യൂബർ ഇരയായത്‌ ക്രൂരമർദനത്തിന്‌; പുറത്തുവന്നത്‌ പൊലീസ്‌ മുക്കിയ ദൃശ്യം

YouTuber rajan joseph.JPG
വെബ് ഡെസ്ക്

Published on Nov 01, 2026, 01:01 AM | 1 min read

പത്തനംതിട്ട : അടൂർ പൊലീസ്‌ സ്‌റ്റേഷനിൽ യൂട്യൂബർ രാജൻ ജോസഫ്‌ ഇരയായത്‌ ക്രൂരമർദനത്തിന്‌. പൊലീസ്‌ കസ്‌റ്റഡിയിലുള്ളയാളെ യൂത്ത്‌ കോൺഗ്രസുകാർ തല്ലിച്ചതയ്‌ക്കുന്പോൾ പൊലീസ്‌ കൈയുംകെട്ടിനിൽക്കുന്നത്‌ ഇന്ന്‌ പുറംലോകം കണ്ടു. പൊലീസ്‌ മുക്കിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്‌ വിവരാവകാശനിയമ പ്രകാരമുള്ള ഇടപെടലിലാണ്‌.


രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദേശപ്രകാരം സന്തതസഹചാരിയായ ഫെനി നൈനാനാണ്‌ ആക്രമണത്തിന്‌ കോപ്പുകൂട്ടിയത്‌. അടൂർ സ്‌റ്റേഷൻ വളപ്പിൽ പൊലീസ് ജീപ്പുതടഞ്ഞ്‌ രാജൻ ജോസഫിനെ ആക്രമിക്കുന്പോൾ നേതൃത്വം നൽകി രാഹുലും ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും ഉണ്ടായിരുന്നു. ഇവർ സ്‌റ്റേഷനുള്ളിൽ കയറി യുട്യ‍ൂബറെ ഭീഷണിപ്പെടുത്തിയതും അന്ന്‌ മാധ്യമങ്ങളിൽ വന്നതാണ്‌.


എന്നാൽ ഇരുവരും ഇത്‌ നിഷേധിച്ച്‌ പ്രസ്‌താവന നടത്തി. രാജൻ ജോസഫിന് തല്ലുകിട്ടിയത് പ്രവൃത്തിയുടെ ഫലമെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. ഇത്തരത്തിൽ വീഡിയോ ചെയ്യുന്നവർ അടൂരിലെത്തിയാൽ അടി കൊടുക്കുമെന്നും അക്രമികളെ അടൂരിലെ കോൺഗ്രസ് പട്ടാളമെന്ന്‌ അവർ വിശേഷിപ്പിച്ചതും വിവാദമായിരുന്നു.


രാജൻ ജോസഫിനെ ആക്രമിച്ച സംഭവത്തിൽ കേസെടുക്കാൻ പൊലീസ്‌ തയ്യാറായില്ല. സിസിടിവിയിൽ ദൃശ്യങ്ങളുണ്ടെന്ന്‌ മനസിലാക്കിയതോടെയാണ്‌ ഇത്‌ പൊലീസ്‌ മുക്കിയത്‌. അക്രമികൾ സിവിൽ പൊലീസ് ഓഫീസർ നിധിന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചിട്ടും അവർ ‘കുലുങ്ങി’യില്ല. നിസാര വകുപ്പുകൾ ചേർത്ത്‌ കേസെടുത്ത്‌ തലയൂരാനാണ്‌ അവർ ശ്രമിച്ചത്‌. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയുള്ള ആക്രമണത്തിന്‌ സ്‌റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയത്‌ സേനയിൽ വലിയ അതൃപ്‌തിക്ക്‌ കാരണമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home