അടൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒൻപത് യുവാക്കൾക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും അകന്ന ബന്ധുവുമാണ് പ്രതികൾ. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടൂർ പഴകുളം സ്വദേശികളായ സച്ചിൻ (24) സാജൻ (24) ആദർശ് (24) എന്നിവരാണ് അസ്റ്റിലായത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു മൊഴി. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.










0 comments