ad
Deshabhimani

'ജിഹാദി എന്നുവിളിച്ച് ആക്ഷേപിച്ചു, അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ ​ഗുരുതര ആരോപണവുമായി അൻസിബ 

Tini Tom Ansiba hassan

ടിനി ടോം, അന്‍സിബ ഹസന്‍‌

വെബ് ഡെസ്ക്

Published on May 23, 2026, 03:59 PM | 1 min read

കൊച്ചി: നടൻ ടിനി ടോമിനെതിരെ ​ഗുരുതര ആരോപണവുമായി നടി അൻസിബ ഹസൻ. തന്നെ ജിഹാദിയെന്ന് ടിനി വിളിച്ച് അധിക്ഷേപിച്ചെന്നും അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തിയെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. 'അമ്മ' സെക്രട്ടറിയും പ്രസിഡന്റും തനിക്കൊപ്പം നിന്നില്ലെന്നും 'അമ്മ' മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ആരോപിച്ചു. 


കമ്മിറ്റിയിൽ അഭിപ്രായം പറഞ്ഞതിന് ടിനി വ്യക്തിവൈരാ​ഗ്യം തീർക്കുകയാണെന്ന് അൻസിബ പറഞ്ഞു. മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നുവരെ പ്രചരിപ്പിച്ചു. പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ മതപരിവർത്തനം ചെയ്യാൻ നടത്തിയെന്ന് പറഞ്ഞു. താരസംഘടനയായ 'അമ്മ'യിൽനിന്നുള്ള രാജിക്ക് കാരണം ടിനി ടോനമും സംഘടനയിലെ ചിലരുമാണ്. മറ്റൊരു വനിതാ എക്സിക്യൂട്ടീവ് അം​ഗത്തെക്കൊണ്ട് തനിക്കെതിരെ വ്യാജപരാതി നൽകി. കടുത്ത മാനസിക സംഘർഷം കാരണമാണ് 'അമ്മ'യിൽനിന്ന് രാജിവെച്ചത്.- അൻസിബ പറഞ്ഞു. 


രാജിക്ക് ശേഷവും അപവാദപ്രചാരണം തുടരുന്നതിനാലാണ് തുറന്നുപറച്ചിലെന്നും അൻസിബ മാധ്യമങ്ങളോട് വെളിപ്പെടുത്തി,



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home