ad
Deshabhimani

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കണ്ഠരര് രാജീവര്; പകരക്കാരനായി മകൻ ബ്രഹ്മദത്തനെ നിർദേശിച്ചു

Kandararu Rajeevaru
വെബ് ഡെസ്ക്

Published on Jul 11, 2026, 03:02 PM | 1 min read

തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. മോശം ആരോഗ്യസ്ഥിതി (അനാരോഗ്യം) കാരണമാണ് താൻ സ്ഥാനത്തുനിന്ന് പിന്മാറുന്നതെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.


തനിക്ക് പകരമായി മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിസ്ഥാനത്തേക്ക് നിയമിക്കണമെന്നും അദ്ദേഹം ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ചിങ്ങമാസ പൂജകൾ മുതൽ ശബരിമലയിലെ പ്രധാന പൂജാ ചടങ്ങുകൾ നിർവഹിക്കേണ്ടത് തന്ത്രി കണ്ഠരര് രാജീവരായിരുന്നു.


എന്നാൽ ഈ പശ്ചാത്തലത്തിലാണ് പൂജകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തന്നെ നേരിട്ട് രംഗത്തെത്തിയത്. കത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് അടുത്ത നടപടികളിലേക്ക് കടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home