Deshabhimani

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും

Actor Sreejith Ravi

നടൻ ശ്രീജിത്ത് രവി

വെബ് ഡെസ്ക്

Published on Nov 23, 2026, 05:59 PM | 1 min read

തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. തൃശൂർ അയ്യന്തോൾ ​ഗ്രൗണ്ടിന് സമീപത്തു വെച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കു നേരെ ഇയാൾ ന​ഗ്നതാപ്രദർശനം നടത്തുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു.


ശേഷം വർഷങ്ങൾക്കിപ്പുറമാണ് കേസിൽ വിധി വന്നത്. അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ച കോടതി ശ്രീജിത്ത് രവിക്ക് ഒരു മാസത്തെ ജാമ്യം അനുവദിച്ചു. പിഴതുകയായ 50,000 രൂപ അതിജീവിതകൾക്ക് കൈമാറണം. വിചാരണ വേളയിൽ കേസിൽ 21 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രത്യേക ജഡ്ജി രമ്യ മേനോനാണ് ശിക്ഷ വിധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home