ad
Deshabhimani

തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന സംഭവം; അജിന് ജീവപര്യന്തം

thiruvalla murder
വെബ് ഡെസ്ക്

Published on Nov 06, 2025, 01:21 PM | 1 min read

തിരുവല്ല : തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.


2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റേഡിയോളജി വിദ്യാർഥിനിയായ അയിരൂർ സ്വദേശിനിയെയാണ് പഠിക്കുന്ന സ്ഥാപനത്തിന്റെ മുന്നിൽവച്ച് അജിൻ റെജി കൊലപ്പെടുത്തിയത്. കത്തി ഉപയോ​ഗിച്ച് പെൺകുട്ടിയെ കുത്തിയ ശേഷം കയ്യിൽ കരുതിയ പെട്രോൾ ഉപയോ​ഗിച്ച് തീകൊളുത്തുകയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാ​ഗ്യത്തിലാണ് ക്രൂര കൊലപാതകം നടത്തിയത്. പെൺകുട്ടിയെ തീകൊളുത്തുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അജിനും പെൺകുട്ടിയും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home