പൊറോട്ട നൽകിയില്ല; കടയുടമയെ മർദിച്ച പ്രതി പിടിയിൽ

മങ്ങാട് : പൊറോട്ട നൽകാത്തതിനെ തുടർന്ന് കടയുടമയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
മാങ്ങാട് തടത്തിൽ കിഴക്കത്തിൽ നിഖിലേഷ് 27 ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മങ്ങാട് കണ്ടച്ചിറ മുക്കിൽ സെൻറ് ആന്റണീസ് ടീ ഷോപ്പ് നടത്തുന്ന അമൽകുമാറിനെ മദ്യപിച്ച് കടയിലെത്തിയ യുവാക്കൾ ആക്രമിച്ചത്.
രാത്രി കട അടക്കുവാൻ നേരം എത്തിയ നിഖിലേഷ് പൊറോട്ട ചോദിക്കുകയും ഇല്ലെന്നു പറഞ്ഞതിനെ തുടർന്ന് സുഹൃത്തായ റാഫിയുമൊത്തു അമൽകുമാറിനെ മാരകമായി മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിനിടയിൽ സംഭവസ്ഥലത്ത് എത്തിയ പൊലീസ് കണ്ടു ഇവർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് കിളികൊല്ലൂർ പൊലീസ് പ്രദേശത്തെ സിസിടിവികളും മൊബൈൽ ലൊക്കേഷനും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയിരുന്ന നിഖിലേഷിനെ കണ്ടെത്തിയത്. കിളികൊല്ലൂർ എസ്എച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ് കുമാർ, അമൽ രാജ്, അനിൽകുമാർ, അമൽ പ്രസാദ്, സിപിഒമാരായ വിപിൻ ആന്റോ, ശ്യാം ശേഖർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
രണ്ടാം പ്രതി റാഫി ഒളിവിലാണ്. ഇയാളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.









0 comments