ട്രെയിൻ തട്ടി യുവാവിന്റെ കാലറ്റു

പ്രതീകാത്മകചിത്രം
പുനലൂർ : ആര്യങ്കാവ് - ന്യൂ ആര്യങ്കാവ് റെയിവേ സ്റ്റേഷൻ മധ്യേ മധുര – ഗുരുവായൂർ ട്രെയിൻ തട്ടി യുവാവിന്റെ കാലറ്റു. ആര്യങ്കാവ് ചേമ്പോടയിൽ രാജേഷ് ഗോപി(42)യുടെ ഇടതു കാലാണ് അറ്റത്. ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. വീട്ടിലേക്കു പോകുന്ന വഴിയിൽ രാജേഷിന്റെ കാലിൽ വീണ് മുറിവ് ഉണ്ടായിരുന്നു. ഇത് റെയിൽവേ ട്രാക്കിലിരുന്ന് നോക്കവെ ട്രെയിൻ തട്ടുകയായിരുന്നു. ഉടൻ കുളത്തുപ്പുഴയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ട്രാക്കിൽ ഇയാൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് നിരവധി തവണ ഹോൺ മുഴക്കിയെങ്കിലും ഇയാൾ മാറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മാസവും ആര്യങ്കാവിൽ ട്രെയിൻ തട്ടി ആര്യങ്കാവ് സ്വദേശിയുടെ കൈയറ്റിരുന്നു.









0 comments