കാൽനട യാത്രക്കാരന്റെ കാലിൽ ബസ് കയറിയിറങ്ങി; ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കാൽനട യാത്രക്കാരൻ്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവം. പൈനാപ്പടിയിൽ ഹക്കിX (67) ആണ് അപകടത്തിൽപ്പെട്ടത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. കാലിന് ഗുരുതരമായി പരുക്കേറ്റ ഹക്കിമിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.









0 comments