ad
Deshabhimani

ബ​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്രമത്തിനിടെ വെെദ്യുതി പോസ്റ്റ് വീണ് യുവതി മരിച്ചു

death  girl
വെബ് ഡെസ്ക്

Published on Apr 19, 2026, 08:19 PM | 1 min read

അമ്പലപ്പുഴ: രോ​ഗി​യാ​യ ബ​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. പു​ന്ന​പ്ര സ്വ​ദേ​ശി​നി സ്വാ​തി (22) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. മാ​തൃ​സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷി​ന് പെ​ട്ടെ​ന്നു​ണ്ടാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ട്ടോ​യി​ൽ പോ​വു​ക​യാ​യി​രു​ന്നു സ്വാ​തി​യും സം​ഘ​വും. യാ​ത്രാ​മ​ധ്യേ ഇട റോ​ഡി​ൽ​നി​ന്നു പെ​ട്ടെ​ന്ന് പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ലേ​ക്ക് ക​യ​റി​വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​ൻ ഓ​ട്ടോ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.


പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ പു​ന്ന​പ്ര അ​റ​വു​കാ​ട് ക​ണ്ണ​മ്പ​ള്ളി ജം​ഗ്‌‌​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ത്സ​മ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​വാ​തെ നാ​ട്ടു​കാ​ർ നി​സ​ഹാ​യ​രാ​യി. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച ശേ​ഷം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ്വാ​തി​യെ പു​റ​ത്തെ​ടു​ത്ത​ത്. സ്വാ​തി അ​പ്പോ​ഴേ​ക്കും ര​ക്തം വാ​ർ​ന്ന് മ​രി​ച്ചി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞ് ക​മ്പി​ക​ളു​മാ​യി വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീഴുകയായിരുന്നു . പു​ന്ന​പ്ര പാ​ല​പ്പ​റ​മ്പ് വീ​ട്ടി​ൽ സോ​ണി​മോ​ൻറെ​യും മി​നി​മോ​ളു​ടെ​യും മ​ക​ളാ​ണ് സ്വാ​തി.അ​ഭി​ലാ​ഷ്, ദീ​പി​ക, ഡ്രൈ​വ​ർ ഹ​രി​സു​ധ​ൻ എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home